Advertisement

പാകിസ്താനിൽ 6 ബലൂച് വിമതർ കൊല്ലപ്പെട്ടു

June 20, 2022
2 minutes Read

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏറ്റുമുട്ടൽ. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിലെ ആറ് വിമതരെ സുരക്ഷാ സേന വധിച്ചു. വിമതരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചതെന്ന് സൈനിക മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചയുടൻ വിമതർ രക്ഷപ്പെടാൻ ശ്രമിക്കുകയും, ഒളിത്താവളത്തിൽ നിന്ന് സേനയ്ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതായാണ് വിവരം. പാക്ക്‌ സൈന്യത്തിൻ്റെ വെടിവയ്പിൽ നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിലെ ആറ് പേർ കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു.

പ്രദേശത്തെ സമാധാനവും സുരക്ഷയും തകർക്കാൻ ലക്ഷ്യമിട്ടിരുന്ന ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. അടുത്തിടെ സുരക്ഷാ സേനയുടെ വാഹനവ്യൂഹങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതിലും, സേന പോസ്റ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും വിമതർ ഉൾപ്പെട്ടിരുന്നു. വളരെക്കാലമായി ബലൂചിസ്ഥാൻ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണ്.

Story Highlights: Pakistan: 6 Baloch rebels killed in clash with security forces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top