അഗ്നിപഥ്: ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ നേവി

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ നേവി. പരിശീലനം പൂര്‍ത്തിയായ ശേഷം യുദ്ധക്കപ്പലുകളിലേക്ക് വനിതകളെ നിയമിക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി. (Agnipath Scheme Navy to consider enrolling women sailors)
അഗ്‌നിപഥ് പദ്ധതിയിലൂടെ മൂന്ന് സര്‍വീസുകളിലും ലിംഗസമത്വം ഉറപ്പാക്കാനാകുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. അഗ്‌നിപഥ് പദ്ധതിയിലൂടെ എത്ര വനിതാ നാവികര്‍ക്ക് അവസരം നല്‍കാമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദിനേഷ് കെ ത്രിപാഠി പറഞ്ഞു.
Read Also: ‘പ്രായപൂര്‍ത്തിയായി’ രണ്ട് വയസ്സുകാരന്‍; അമ്പരന്ന് ഡോക്ടര്‍മാര്‍
അതേസമയം അഗ്‌നിപഥിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുമ്പോള്‍ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ചില തീരുമാനങ്ങള്‍ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാല്‍, കാലങ്ങള്‍ക്ക് ശേഷം രാജ്യത്തെ മികച്ച രീതിയില്‍ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങള്‍ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവില്‍ നടന്ന പൊതു പരിപാടിയില്‍ പറഞ്ഞു.
ചില തീരുമാനങ്ങള്‍ ആദ്യം പലര്‍ക്കും അരോചകമായി തോന്നിയേക്കാം. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം ഈ തീരുമാനങ്ങള്‍ പലതും രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കും. പരിഷ്‌കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാല്‍ അഗ്‌നിപഥിനെക്കുറിച്ച് നേരിട്ടൊരു പരാമര്‍ശം നടത്താന്‍ അദ്ദേഹം തയാറായില്ല.
Story Highlights: Agnipath Scheme Navy to consider enrolling women sailors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here