Advertisement

ആഷിഖ് കുരുണിയൻ ബെംഗളൂരു വിട്ടു; എടികെയിലേക്ക് ചേക്കേറുമെന്ന് സൂചന

June 20, 2022
1 minute Read

മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സി ഐഎസ്എൽ ക്ലബ് വിട്ടു. ക്ലബ് വിട്ട വിവരം ബെംഗളൂരു എഫ്സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന ആഷിഖ് അടുത്ത സീസൺ മുതൽ എടികെ മോഹൻ ബഗാനിൽ കളിച്ചേക്കുമെന്നാണ് സൂചന. 25കാരനായ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. എന്നാൽ, ഇത് വിജയിച്ചില്ലെന്നാണ് വിവരം.

2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ 24കാരനായ താരത്തെ ടീമിലെത്തിക്കാൻ എടികെയ്ക്ക് താത്പര്യമുണ്ട്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ക്ലബുകളും തമ്മിൽ ചർച്ച നടന്നുകഴിഞ്ഞെന്നും ഇതിനോട് ബെംഗളൂരു അനുകൂലമായാണ് പ്രതികരിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ.

Story Highlights: ashique kuruniyan left bengaluru atk mohun bagan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top