ബഹ്റൈൻ വാറ്റ് തട്ടിപ്പ്; നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

ബഹ്റൈനിൽ വാറ്റ് തട്ടിപ്പ് നടത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി ആരംഭിച്ചു. നിയമം ശരിയായ വിധത്തിൽ നടപ്പിലാക്കാത്ത 34 സ്ഥാപനങ്ങൾക്കെതിരെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്. തടവും പിഴയും അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള ശിക്ഷ നിയമലംഘകർ നേരിടേണ്ടിവരും.
നാഷണൽ റവന്യൂ അതോറിറ്റിയുമായി സഹകരിച്ച് ബഹ്റൈനിലെ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് നിയമം ലംഘിച്ച് നിരവധി സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തിയത്. ഇത്തരം സ്ഥാപനങ്ങൾക്ക് പതിനായിരം ദിനാർ വരെ പിഴയും ചുമത്തും. അതോടൊപ്പം മറ്റു ചില സ്ഥാപനങ്ങൾക്ക് വാറ്റ് തട്ടിപ്പുനടത്തിയ തുക എത്രയാണോ ആ തുകയുടെ മൂന്നിരട്ടി പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിൻ്റെ ഗൗരവമനുസരിച്ച് ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സാധ്യതയുണ്ട്. അതോടൊപ്പം തട്ടിപ്പ് നടത്തുന്ന സ്ഥാപന ഉടമയ്ക്കു അഞ്ചു വർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം. വാറ്റ് നിയമം എല്ലാ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഇതോടൊപ്പം ഓർമിപ്പിക്കുകയും ചെയ്തു.
Story Highlights: bahrain VAT fraud; action against several institutions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here