അഗ്നിപഥ് പ്രതിഷേധത്തില്‍ മൗനം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിഹാര്‍ ബിജെപി നേതൃത്വം

അഗ്‌നിപഥ് പ്രതിഷേധത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിഹാര്‍ ബിജെപി നേതൃത്വം. നിതീഷ് കുമാര്‍ നീറോ ചക്രവര്‍ത്തിയെപോലെയെന്നാണ് ബിജെപി വക്താവ് അരവിന്ദ് സിംഗ് രാജ് പുതിന്റ പരാമര്‍ശം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് നിതീഷിന്റേത്. ഇത്തരം നേതാക്കളെ പാഠം പഠിപ്പിക്കുമെന്നും ബിഹാര്‍ ബിജെപി വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.(bihar bjp against nitish kumar)
അഗ്നിപഥ് പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായി ബിഹാര്‍ മാറിയിട്ടും മൗനത്തിലുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ തുറന്നടിക്കുകയാണ് ബിജെപി സംസ്ഥാന നേതാക്കള്‍. രാജ്യത്തിന്റെ സമ്പത്ത് ബിഹാറില്‍ കത്തി ചാമ്പലായിട്ടും സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും, നീറോ ചക്രവര്‍ത്തിയെ പോലെ നിതീഷ് കുമാര്‍ വീണ വായിക്കുകയാണെന്നും ബിഹാര്‍ ബിജെപി വക്താവ് അരവിന്ദ് സിംഗ് രാജ് പുത് ആഞ്ഞടിച്ചു.
Read Also: അഗ്നിപഥിനെക്കുറിച്ച് വ്യാജപ്രചാരണം: 35 വാട്സാപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
രാജ്യത്ത് മറ്റൊരിടത്തും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീടിനും ഉപമുഖ്യയുടെ വീടിനും നേരെ അക്രമണം ഉണ്ടായിട്ടില്ല. നിതീഷ് കുമാറിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും അരവിന്ദ് സിംഗ് പറഞ്ഞു. അഗ്നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി എം എല്‍ എ മാരുടെ യോഗത്തില്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംയമനം പാലിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.
Story Highlights: bihar bjp against nitish kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here