ഹിമാചലിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം

Congress Worker Clash in Sirmour: ഹിമാചൽ പ്രദേശ് കോൺഗ്രസിൽ വിഭാഗീയത രൂക്ഷം. ഷിംലയിൽ തിങ്കളാഴ്ച രാത്രി സിർമൗർ കോൺഗ്രസിന്റെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഗ്രൂപ്പുകൾ നിഹോഗിന് സമീപം പരസ്പ്പരം ഏറ്റുമുട്ടുകയായിരുന്നു.
കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റതായാണ് വിവരം. സിർമൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൻവാർ അജയ് ബഹാദൂർ സിങ്ങും, മുൻ എംഎൽഎ കിർണേഷ് ജങ് ചൗധരിയും തമ്മിൽ ഉണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
ഇരുവരും മധ്യ ലഹരിയിൽ ആയിരുന്നോ എന്ന് അറിയാൻ വൈദ്യപരിശോധന നടത്തണമെന്ന് സിർമൗർ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് രൂപേന്ദ്ര താക്കൂർ ആവശ്യപ്പെട്ടു.
Story Highlights: Congress Worker Clash in Sirmour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here