Advertisement

കൊച്ചി മെട്രോ വീടിന് സമീപത്ത് കൂടിയാണോ പോകുന്നത് ? എങ്കിൽ അധിക നികുതി നൽകേണ്ടി വന്നേക്കും

June 22, 2022
2 minutes Read
buildings near kochi metro tax

കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകളുടെ ആഡംബര നികുതി വർധിപ്പിക്കാൻ നീക്കം. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ നിർദേശം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ നിർദേശം നൽകി. ( buildings near kochi metro tax )

ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻവരെയുളഅള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റർ ദൂരത്തേക്കാണ് ആഡംബര നികുതി വർധിപ്പിക്കാൻ ആലോചിക്കുന്നത്. ഈ നിർദേശം നടപ്പിലായാൽ വീടിന് നൽകേണ്ട ആഡംബര നികുതിയിൽ 2,500 രൂപയുടെ വർധനയുണ്ടാകും.

278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് നൽകേണ്ട നികുതി ഇതോടെ 5,000 രൂപയിൽ നിന്ന് 7,500 രൂപയാകും. 464 ചതുരശ്ര മീറ്റർ മുതൽ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവിൽ ആഡംബര നികുതി. ഈ തുകയും വർധിക്കും.

Read Also: കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാതയിലെ അന്തിമ പരിശോധന

കണയന്നൂർ താലൂക്കിൽ 21 വില്ലേജുകളിലായി ആഡംബര നികുതി നൽകേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജിൽ 450 വീടുകളും എളംകുളം വില്ലേജിൽ 675 വീടുകളുമുണ്ട്.

Story Highlights: buildings near kochi metro tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top