Advertisement

ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ

June 22, 2022
1 minute Read
GoM proposes removal of many GST exemptions

ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ. 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍- ലോഡ്ജ് മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്താന്‍ ശുപാര്‍ശ. ജിഎസ്ടി മന്ത്രിതല സമിതിയുടേതാണ് ശുപാര്‍ശ. ഇലക്ട്രോണിക് മാലിന്യത്തിന് ജിഎസ്ടി 10% ആക്കണം ( GoM proposes removal of many GST exemptions ).

Read Also: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ട്: പി.കെ.കുഞ്ഞാലിക്കുട്ടി

റവന്യൂ ന്യൂട്രല്‍ നിരക്ക് (ആര്‍എന്‍ആര്‍) ഇപ്പോള്‍ 11 ശതമാനത്തിന് മുകളില്‍ നിന്ന് ഉയര്‍ത്താനുള്ള ഉത്തരവിന് അനുസൃതമായി ഇലക്ട്രോണിക് മാലിന്യത്തിന്റെ ജിഎസ്ടി ഉയര്‍ത്താനാണ് തീരുമാനം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്.

ഈ മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കും. കൂടാതെ, പെട്രോളിയം, കല്‍ക്കരി ബെഡ് മീഥേന്‍ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചരക്കു സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ജിഎസ്ടി സ്ലാബായ 5% ആണ് നികുതിയായി ഈടാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top