ഫോൺ ഉപയോഗിക്കുന്നതിൽ വിരോധം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും പിടികൂടിയത്. ഏപ്രിൽ ഒന്നിന് രാത്രി പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും താമസിച്ചു ( Husband arrested for killing wife ).
പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാൾ ആസാമിലെ ജൂരിയായിൽ ഉണ്ടെന്ന് കണ്ടെത്തി. ആസാമിൽ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു അതിഥി തൊഴിലാളികളായ ഇരുവരും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.
Story Highlights: Prohibition of using the phone; Husband arrested for killing wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here