Advertisement

കഞ്ചാവ് കറി, തോരൻ, ബാം; തായ്‌ലൻഡ് ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ ചിറകുവിരിയ്ക്കുന്നത് ഇങ്ങനെ

June 22, 2022
2 minutes Read
Thailand Anutin Charnvirakul legalize weed

ഒരു മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ എന്താവും കാഴ്ച? ഉദ്ഘാടനങ്ങൾ, വിവിധ തരം അറിയിപ്പുകൾ എനിങ്ങനെയുള്ള കാര്യങ്ങളാവും. എന്നാൽ, തായ്ലൻഡിലെ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ കാണുന്നത് ചില വ്യത്യസ്ത കാഴ്ചകളാണ്. ആകെ മൊത്തം കഞ്ചാവ് മയമാണ് പേജ്. കഞ്ചാവ് ഇലയും ചെടിയുമൊക്കെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ, കഞ്ചാവ് കൊണ്ടുള്ള പലതരം ഭക്ഷണ വിഭവങ്ങൾ എങ്ങനെ ആകെ മൊത്തം കഞ്ചാവ്! (Thailand Anutin Charnvirakul weed)

ഈ മാസം 9നാണ് തായ്ലൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയത്. ഇതിനു ചുക്കാൻ പിടിച്ചയാളാണ് ആരോഗ്യമന്ത്രിയായ അനുടിൻ ചൺവിരകുൾ. പ്രൊഫഷണലി ഒരു പൈലറ്റാണ് ഇദ്ദേഹം. സിനോ-തായ് എഞ്ചിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ പ്രസിഡൻ്റായ അനുടിൻ തായ് സോളാർ എനർജി പബ്ലിക്ക് കോ. ലിമിറ്റഡിൻ്റെ ബോർഡ് അംഗം കൂടിയായിരുന്നു. എന്നാൽ, ഇതൊന്നുമല്ല ഇദ്ദേഹത്തിൻ്റെ ജനസമ്മിതി. കഞ്ചാവിനെ നിയമവിധേയനാക്കാൻ നടത്തിയിട്ടുള്ള ശ്രമങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

2019 തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയുടെ പ്രധാന അജണ്ടയായി അനുടിൻ തെരഞ്ഞെടുത്തത് കഞ്ചാവ് നിയമവിധേയമാക്കലായിരുന്നു. രാജ്യത്തെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ താമസിക്കുന്ന ദരിദ്രരായ കർഷകരെ സാമ്പത്തിക ഭദ്രതയിലെത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. അരിയും കരിമ്പും കൃഷി ചെയ്തിരുന്ന ഇവർ കാലാകാലങ്ങളായി മോശം ജീവിതസാഹചര്യങ്ങളിൽ കഴിയുന്നവരാണ്. കഞ്ചാവ് നിയമവിധേയമാക്കിയാൽ ഈ കർഷകർക്ക് ധനസമ്പാദനത്തിനുള്ള പ്രധാന മാർഗമായി ഇതുപയോഗിക്കാമെന്ന് അനുടിൻ വാദിച്ചു. കഞ്ചാവ് നിയമവിധേയമാക്കിയാൽ അതിലെ ചികിത്സാസംബന്ധമായ നേട്ടങ്ങളും അദ്ദേഹം അവതരിപ്പിച്ചു. കഞ്ചാവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും ധനസമ്പാദന മാർഗമാണ്. മൂന്ന് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അനുടിൻ തൻ്റെ ലക്ഷ്യം നേടിയെടുത്തു.

കഞ്ചാവ് നിയമവിധേയമാക്കിയതിന് യുവജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇതിനോടകം രാജ്യത്തെ വിവിധയിടങ്ങളിൽ കഞ്ചാവ് ക്ലിനിക്കുകളും കഫേകളും തുറന്നിട്ടുണ്ട്. ക്ലിനിക്കുകളിൽ വിവിധ തരം ചികിത്സകളും നടക്കുന്നുണ്ട്.

Story Highlights: Thailand Anutin Charnvirakul legalize weed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top