തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍; നേരിട്ട് ഇടപെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ വ്യോമയാനമന്ത്രി ശ്രീ.ജ്യോതിരാദിത്യ സിന്ധ്യയെ നേരില്‍ കണ്ടു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്ന പുതിയ ടവര്‍ കോംപ്ലക്‌സ് പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതിയ എടിസി ടവര്‍ അനിവാര്യമാണെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ വ്യോമയാനമന്ത്രിയെ അറിയിച്ചു. (construction of new air traffic control tower in trivandrum airport V. Muraleedharan)
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
നിലവിലെ കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കവുമുണ്ട്. 2018 ല്‍ അനുമതിയും ഫണ്ടും എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പദ്ധതി ഫയലിലൊതുങ്ങുകയായിരുന്നു. തിരുവനന്തപുരത്തിന്റെ ആകാശപരിധിയില്‍ 46000 അടി ഉയരത്തിലൂടെ കടന്നുപോകുന്ന ദേശീയ, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കും പടിഞ്ഞാറ് അറബിക്കടലിന് മീതെ 250 മൈലും തെക്ക് കിഴക്ക് കൊളംബോ റൂട്ടിലേക്ക് 120 മൈലിലുമുള്ള എല്ലാവിമാനങ്ങള്‍ക്കുമുള്ള നിര്‍ദേശം നല്‍കുന്നത് തിരുവനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോളാണ്. കോയമ്പത്തൂരിന്റെ പരിധിയിലും തെക്ക് മാലിദ്വീപിലേക്കുള്ള 200 മൈലിലും വിമാനനിയന്ത്രണം ഇതേ ടവറിന് തന്നെയാണ്.
Story Highlights: construction of new air traffic control tower in trivandrum airport V. Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here