നായയും കുതിരയും സ്‌കേറ്റ് ബോര്‍ഡുമായി യുവതിയും; ഓട്ടമത്സരത്തിന്റെ കൗതുക കാഴ്ച

കുതിരയും നായയും മനുഷ്യരും തമ്മില്‍ ഓട്ടമത്സരം നടത്തിയാല്‍ ആര് ജയിക്കും? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഒരു കുസൃതി ചോദ്യം പോലെ തോന്നുമായിരിക്കാം. ഒരു പുഞ്ചിരിയോടെ എല്ലാവരും പറയാന്‍ സാധ്യതയുള്ള ഉത്തരം കുതിരയെന്നായിരിക്കും. കുതിര ശക്തിയ്ക്കും കുതിര വേഗത്തിനുമൊപ്പം പിടിച്ചുനില്‍ക്കാന്‍ നായയ്ക്കും മനുഷ്യനും സാധിക്കില്ലെന്നായിരിക്കും നമ്മുടെയെല്ലാം വിശ്വാസം. എന്നാല്‍ നായയും സ്‌കേറ്റ് ചെയ്യുന്ന യുവതിയും കുതിരയും തമ്മിലുള്ള ഒരു സൗഹൃദ ഓട്ടമത്സരത്തില്‍ കുതിര പിന്നിലാകുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. അതിമനോഹരമാണ് ആ വിഡിയോ. (Woman starts skating competition with horse and dog viral video)
സൗഹൃദമത്സരമായതിനാല്‍ തന്നെ കുതിര ചെറുതായൊന്ന് വിട്ടുവീഴ്ച ചെയ്യുന്നതും നായയും സ്‌കേറ്റ് ചെയ്യുന്ന യുവതിയും മുന്നിലെത്തുന്നതായി വിഡിയോയില്‍ കാണാം. തന്നെ പിന്നിട്ട് അതിവേഗം ഓടുന്ന തന്റെ സ്‌നേഹം നിറഞ്ഞ ഉടമയെ കുതിര അരുമയായി മുത്തുന്നുണ്ട്. കുതിരയ്ക്കും നായയ്ക്കും അവരുടെ ഉടമയുമായുള്ള സ്‌നേഹബന്ധവും ഈ ഓട്ടമത്സരം തെളിയിക്കുന്നുണ്ട്.
Pure happiness.. ? pic.twitter.com/Bk3aBXkfjc
— Buitengebieden (@buitengebieden) June 16, 2022
Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…
കൗതുകകരവും മനോഹരവുമായ ഈ വിഡിയോ Buitengebieden’ എന്ന ട്വിറ്റര്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിവേഗത്തില്‍ തന്നെ വിഡിയോ വൈറലായി. ഈ കിടിലന്‍ സ്‌കേറ്റിംഗ് മത്സരം കണ്ട് ആളുകള്‍ അമ്പരന്നിരിക്കുകയാണ്. ഇതുവരെ 7.3 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. 360,000ത്തിലധികം ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
Story Highlights: Woman starts skating competition with horse and dog viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here