കേസിന് സഹായം നല്‍കാനാണ് വിളിച്ചത്; ബാലഭാസ്‌ക്കറിന്റെ പിതാവിനെ വിളിച്ചതില്‍ പ്രതികരിച്ച് സരിത

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പിതാവിനെ വിളിച്ചിരുന്നെന്ന് സമ്മതിച്ച് സരിത എസ് നായര്‍. ദുരുദ്ദേശങ്ങളില്ലാതെയാണ് ഫോണ്‍ ചെയ്തതെന്നും നിയമ സഹായമോ സാമ്പത്തിക സഹായമോ ആവശ്യമുണ്ടോ എന്നറിയാന്‍ വേണ്ടിയാണെന്നും സരിത ട്വന്റിഫോറിനോട് പറഞ്ഞു. (saritha nair reacts phone call to balabhaskar’s father)
‘ഇതിനുമുന്‍പും പല പ്രാവശ്യം അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു. ആ കേസ് ഏറ്റെടുക്കാനിരുന്നത് ആദ്യം എന്റെ അഭിഭാഷകനായിരുന്നു. അതുകൊണ്ടാണ് വിളിച്ചത്. ഇങ്ങനെ ഉത്തരവിനെതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകുമ്പോള്‍ ചെലവ് കൂടുതലാണെന്നാണ് മനസിലാക്കുന്നത്. ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയെ സഹായിക്കാം എന്നാണ് അഭിഭാഷകന്‍ എന്നോട് പറഞ്ഞത്.
അദ്ദേഹത്തിനത് തെറ്റായ രീതിയില്‍ തോന്നിയെങ്കില്‍ അതില്‍ ഖേദിക്കുന്നു. ആ പിതാവിനെയോ അവരുടെ അഭിഭാഷകനെയോ ഡീഗ്രേഡ് ചെയ്യാന്‍ പറഞ്ഞതല്ല. സഹായിക്കാമെന്ന രീതിയില്‍ സമീപിച്ചതാണ്. ഇന്ന് രാവിലെയും വിളിച്ചിരുന്നു. വൈഫാണ് ഫോണെടുത്തത്. സംസാരിച്ചപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ അച്ഛനേ അറിയൂ ചോദിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. പലപ്പോഴും ആ പിതാവ് കേസുമായി കുറേ അലഞ്ഞ് നടക്കുന്നതായി ഫീല്‍ ചെയ്തിട്ടുണ്ട്. സഹായം നല്‍കാമെന്നല്ലാതെ മറ്റൊന്നും ഇതില്‍ കാണേണ്ടതില്ല’. സരിത പ്രതികരിച്ചു.
Read Also: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു
സരിത നായര്‍ എന്ന് പരിചയപ്പെടുത്തിയ ഫോണ്‍ കോള്‍ വന്നതായാണ് കെസി ഉണ്ണി പറഞ്ഞത്.കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും, നിയമസഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് 24നോട് പറഞ്ഞു.
കഴിഞ്ഞ 20, 21 തീയതികളില്‍ ഫോണ്‍ കോള്‍ വന്നിരുന്നു. സരിത നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറില്‍ ഒപ്പിട്ടാല്‍ നിയമസഹായം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ താന്‍ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോണ്‍ വിളിയില്‍ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: saritha nair reacts phone call to balabhaskar’s father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here