വമ്പൻ സൈനിങുമായി എടികെ; പോഗ്ബയുടെ സഹോദരൻ ടീമിൽ

വമ്പൻ സൈനിങുമായി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ. ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ ജ്യേഷ്ഠസഹോദരൻ ഫ്‌ളോറന്റീൻ പോഗ്ബയെ എടികെ ടീമിലെത്തിച്ചു. പ്രതിരോധ താരമായ ഫ്ലോറൻ്റീൻ്റെ സൈനിങ് എടികെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് കരാർ. (mohun bagan Florentin Pogba)
എഎഫ്സി കപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് പ്രതിരോധ താരം ടിരിക്ക് പരുക്കേറ്റിരുന്നു. ഇതോടെ എഎഫ്‌സി സെമി ഫൈനലിന് മുൻപ് മറ്റൊരു പ്രതിരോധ താരത്തെ എടികെയ്ക്ക് ടീമിലെത്തിക്കേണ്ടതുണ്ടായിരുന്നു. ഇതാണ് ഫ്ലോറൻ്റീനെ ടീമിലെത്തിച്ചതിലൂടെ എടികെ പൂർത്തീകരിച്ചിരിക്കുന്നത്.
പോൾ പോഗ്ബ ഫ്രാൻസ് താരമാണെങ്കിലും ഫ്ലോറൻ്റീനും മറ്റൊരു സഹോദരൻ മത്തിയാസും ഗിനിയൻ ദേശീയ ടീമിനായാണ് കളിക്കുന്നത്. ഗിനിയൻ ദേശീയ ടീമിൽ 30 മത്സരങ്ങളാണ് ഫ്ലോറൻ്റീൻ കളിച്ചിട്ടുള്ളത്. തുർക്കിഷ് ക്ലബായ ജെൻക്ലെർബിർഗിലിനു വേണ്ടിയും എംഎൽഎസ് ക്ലബായ അറ്റ്‌ലാന്റ യുനൈറ്റഡിന് വേണ്ടിയും ഫ്‌ളോറന്റീൻ കളിച്ചിട്ടുണ്ട്.
Story Highlights: atk mohun bagan Florentin Pogba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here