ക്രിസ്റ്റ്യാനോയെ ടീമിലെടുക്കാമോ എന്ന് ഏജന്റ്; താത്പര്യമില്ലെന്ന് ബയേൺ

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള ഓഫർ നിരസിച്ച് ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക്. ക്രിസ്റ്റ്യാനോയ്ക്കായി അദ്ദേഹത്തിൻ്റെ ഏജൻ്റ് ജോർജെ മെൻഡസ് ബയേണിനെ സമീപിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ, ബയേണിന് താരത്തിൽ താത്പര്യമില്ലെന്ന് അറിയിച്ചു എന്ന് സ്കൈ ജർമനി റിപ്പോർട്ട് ചെയ്തു. (cristiano ronaldo bayern munich)
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ താരമായ ക്രിസ്റ്റ്യാനോ ക്ലബ് വിടാൻ താത്പര്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ ഭാഗമായാണ് മെൻഡസ് ജർമൻ വമ്പന്മാരെ സമീപിച്ചത്. ബയേണുമായി ചർച്ച നടത്തിയെങ്കിലും സൂപ്പർ താരത്തിൽ ബയേൺ താത്പര്യം പ്രകടിപ്പിച്ചില്ല. ക്രിസ്റ്റ്യാനോയുടെ പ്രായം, ശമ്പളം, കളിശൈലി എന്നിവ പരിഗണിച്ചാണ് ബയേണിൻ്റെ തീരുമാനം.
Read Also: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു
കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടിരുന്നു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് അപകടത്തിൽ പെട്ടത്. സ്പെയിനിലെ മയ്യോർക്കയിൽ താരത്തിൻ്റെ വീട്ടിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ വീടിൻ്റെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു. അപകടം നടക്കുമ്പോൾ താരം കാറിലുണ്ടായിരുന്നില്ല. താരത്തിൻ്റെ ഒരു ജീവനക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൻ്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് സ്പെയിനിൽ എത്തിയത്. തൻ്റെ കാർ പോർച്ചുഗലിൽ നിന്ന് താരം മയ്യോർക്കയിൽ എത്തിക്കുകയായിരുന്നു.
Story Highlights: cristiano ronaldo bayern munich
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here