മീൻ വില കുതിക്കുന്നു; നാടൻ മത്തി വില 200 കടന്നു

മീനും കൂട്ടി ഒരൂണില്ലാത്ത ദിനം മലയാളിക്ക് ചിന്തിക്കാനാകില്ല. എന്നാൽ മീനിൽ തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ. നാടൻ മത്തിയുടെ വില 200 രൂപ കടന്നതോടെ സാധാരണക്കാരന്റെ അടുക്കളയിൽ നിന്ന് മത്തിയെ തത്കാലം മാറ്റി നിർത്തുകയാണ്. പകരം വയ്ക്കാൻ പക്ഷേ വേറെന്തുണ്ട് ? മീൻ വില കുതിച്ചുയരുന്നതുകൊണ്ട് മീൻ വിഭവം തന്നെ മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്. ( fish price skyrocket in kerala )
നാടൻ മത്തിക്ക് 230 രൂപ മുതലാണ് വില. അയലയ്ക്ക് 180 രൂപ മുതൽ 300 രൂപ വരെയും കിളിമീന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 രൂപ മുതലും, ഏരിക്ക് 350 രൂപ മുതലും ഓലക്കുടിക്ക് കിലോയ്ക്ക് 600 രൂപ മുതലും വില ആരംഭിക്കുന്നു.
Read Also: മാസം വെറും 19 രൂപ മാത്രം; ഏറ്റവും കുറഞ്ഞ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ഏക ആശ്വാസം കൊഴുവയാണ്. കിലോയ്ക്ക് 70 രൂപ മുതലാണ് വില. ചെമ്മീന് 430 രൂപ മുതലാണ് വില. ഏക്കാലത്തേയും വിലക്കൂടിയ മീനായ നെയ്മീന് 1360 രൂപയാണ് കിലോയ്ക്ക് വില.
Story Highlights: fish price skyrocket in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here