‘ബാഹ്യ ഇടപെടലുണ്ടായോ എന്ന് സംശയം’; രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ട്വന്റിഫോറിനോട്. അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. എസ്എഫ്‌ഐ ഉടന്‍ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. സംസ്ഥാന നേതാക്കള്‍ വയനാട് പോയി നേരിട്ട് വിശദീകരണം തേടുമെന്നും അനുശ്രീ പ്രതികരിച്ചു.(sfi state president anusree reacts attack rahul gandhi office)
യോഗത്തിന് ശേഷം നടപടി തീരുമാനിക്കും. സംഭവത്തില്‍ പ്രതിസന്ധിയിലായത് സിപിഐഎം നേതൃത്വമാണ്. നേതൃത്വത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട്. ബഫര്‍സോണില്‍ പ്രതിഷേധം നടത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. എംപി ഓഫീസിലേക്ക് ആണ് പ്രതിഷേധമെന്ന് സംസ്ഥാന നേതൃത്വം അറിഞ്ഞിരുന്നില്ല എന്നും കെ അനുശ്രീ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
അതേസമയം രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു രംഗത്തെത്തി. അനുവാദം ഇല്ലാതെയാണ് ഇന്നലെ എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. തെറ്റുകാര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സാനു പറഞ്ഞു.
അക്രമ സംഭവങ്ങളില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരാണ് അറസ്റ്റിലായത്.
Story Highlights: sfi state president anusree reacts attack rahul gandhi office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here