“30 വർഷം നിലനിൽക്കുമെന്ന് കരുതിയില്ല”; രണ്ടോ മൂന്നോ വർഷമായിരുന്നു ലക്ഷ്യമെന്ന് ഷാരൂഖ് ഖാൻ

സിനിമാ താരമായി 30 വർഷം പൂർത്തിയാക്കാനാവുമെന്ന് കരുതിയില്ലെന്ന് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. രണ്ടോ മൂന്നോ വർഷം സിനിമാരംഗത്ത് തുടർന്ന് 5-7 സിനിമകൾ ചെയ്യാനായിരുന്നു ലക്ഷ്യമെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ഷാരൂഖ് മനസുതുറന്നത്.
“ഇന്നലെ സിനിമാഭിനയം തുടങ്ങിയതുപോലെ തോന്നുന്നു. 30 വർഷം നിലനിൽക്കുമെന്ന് ഞാൻ കരുതിയതേയില്ല. ഒന്നോ രണ്ടോ വർഷം സിനിമയിൽ തുടർന്ന് 5-7 സിനിമകൾ ചെയ്യാനായിരുന്നു ലക്ഷ്യം. കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ നടന്നില്ലെങ്കിൽ സിനിമാ മേഖലയിൽ തന്നെ മറ്റെന്തെങ്കിലും ജോലി ചെയ്തേനെ. സിനിമ എനിക്ക് അത്രയും ഇഷ്ടമാണ്.”- ഷാരൂഖ് ഖാൻ പറഞ്ഞു.
1989ൽ ഫൗജി എന്ന ടിവി പരമ്പരയിലൂടെ അഭിനയം ആരംഭിച്ച ഷാരൂഖ് 1992ൽ ദീവാന എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തി. തുടർന്നിങ്ങോട്ട് ബോളിവുഡിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഷാരൂഖ് ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയനായ താരമാണ്.
Story Highlights: Shah Rukh Khan Films instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here