കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; അമ്മയും മക്കളും രക്ഷപെട്ടത് തലനാരിഴക്ക്

കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ( kozhikode fridge blasted )
വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ അപകടം നടന്നത്. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനകത്ത് തീ പടരുകയും ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
തൊട്ടടുത്ത മുറിയിൽ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയുമായിരുന്നു. വീട്ടിനകത്ത് നിന്നും പുക ഉയർന്നതിനാൽ അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഓടി കൂടിയ അയൽക്കാർ ഏറെ പണി പെട്ട് തീ കെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു.
Story Highlights: kozhikode fridge blasted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here