ആകെ മൊത്തം കോണ്ടം മയം; തായ്‌ലൻഡിലെ ‘കോണ്ടം കഫേ’യുടെ കാഴ്ചകൾ

സുരക്ഷിതമായ ലൈംഗിക ബന്ധമാണ് കോണ്ടത്തിൻ്റെ പ്രഥമമായ ധർമം. മറ്റ് പല ഉപയോഗങ്ങളും കോണ്ടത്തിനുണ്ടെങ്കിലും അത് അധികം ആരും ശ്രദ്ധിക്കാറില്ല. എന്നാൽ, കോണ്ടത്തിൻ്റെ മറ്റുപയോഗങ്ങൾ കൃത്യമായി മനസിലാക്കിയ ഒരു കഫേയുണ്ട്, തായ്‌ലൻഡിൽ. കഫേയിൽ ആകെ മൊത്തം കോണ്ട മയമാണ്. കഫേയിലെ ലൈറ്റുകളും അലങ്കാരങ്ങളുമൊക്കെ കോണ്ടം. കഫേയുടെ പേര്, ‘കാബേജസ് ആൻഡ് കോണ്ടംസ്’. (condom cafe thailand visuals)
തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് വളരെ വ്യത്യസ്തമായ ഈ കഫേയുടെ ആസ്ഥാനം. കഫേയ്ക്കുള്ളിൽ എല്ലാം കോണ്ടമാണ്. ലൈറ്റ് ഹോൾഡറുകൾ, കഫേയിലെ അലങ്കാരങ്ങൾ, ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമാരൂപങ്ങൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, പൂവുകൾ തുടങ്ങി വിവിധ നിറങ്ങളിൽ കോണ്ടങ്ങൾ. കഫേയിൽ സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ സുരക്ഷിതമായ ലൈംഗിക ബന്ധം, കുടുംബാസൂത്രണം തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. കഫേയിൽ ഒരു കോണ്ടം ഫോട്ടോബൂത്തുമുണ്ട്. ഇവിടെയെത്തുന്ന ആളുകൾക്ക് കോണ്ടത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കാം. ഇവിടെ കോണ്ടം ഫ്രീയാണ്. ആവശ്യമുള്ള ആർക്കും ആരോടും ചോദിക്കാതെ ഇവിടെനിന്ന് കോണ്ടം എടുക്കാം. ഇപ്പോൾ വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ഈ കഫേ.
കുടുംബാസൂത്രണമെന്ന ആശയം പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു കഫേ ആരംഭിച്ചത്. സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. കാബേജുകൾ തായ്ലൻഡിലെ ഏത് കടകളിലും കിട്ടും. അതുപോലെ കോണ്ടവും ലഭ്യമാവണമെന്ന് കഫേ ചെയർമാൻ മെചാലി വിറവൈദ്യ പറയുന്നു. തായ്‌ലൻഡിലെ തന്നെ പട്ടായ, ക്രാബി, ചിയാങ് റായ് എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലും ജപ്പാനിലും കാബേജസ് ആൻഡ് കോണ്ടംസിനു ശാഖകളുണ്ട്.
Story Highlights: condom cafe thailand visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here