ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ( crime nandakumar bail petition )
ശനിയാഴ്ച കേസ് പരിഗണിക്കുന്ന വേളയിൽ പ്രതിഭാഗവും പരാതിക്കാരിയും കുടുതൽ തെളിവുകൾ ഹാജരാക്കിരുന്നു. ഇവ പരിശോധിച്ച ശേഷം തിങ്കളാഴ്ച വിധി പറയാമെന്ന് കോടതി അറിയിക്കുകയായിരുന്നു . കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയെ സാധുകരിക്കുന്ന തെളിവുകൾ പരാതിക്കാരിയുടെ പക്കൽ ഇല്ലെന്നുമാണ് പ്രതിഭാഗം പറയുന്നത്.
എന്നാൽ വീഡിയോ ദൃശ്യങ്ങൾ, മൊബൈൽ ചാറ്റുകൾ എന്നിവ തെളിവായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ക്രൈം നന്ദകുമാർ നിർബന്ധിച്ചുവെന്നാണ് സഹപ്രവർത്തകയുടെ പരാതി.
Story Highlights: crime nandakumar bail petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here