Advertisement

ഇത് ഇന്ത്യൻ മണി ഹീസ്റ്റ്, തമിഴ്നാട്ടിൽ 600 മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തി

June 27, 2022
3 minutes Read
indian money Heist; 600 mobile towers goes missing in Tamil Nadu

ഏറെ ചർച്ച ചെയ്യപ്പെട്ട മണി ഹീസ്റ്റ് വെബ് സീരീസിലെ വിദ​ഗ്ധമായ മോഷണത്തിന് സമാനമായി തമിഴ്നാട്ടിൽ ഒരപൂർവ കവർച്ച. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാലത്ത് തമിഴ്നാട്ടിൽ നിന്ന് അപ്രത്യക്ഷമായത് അറുന്നൂറിൽ അധികം മൊബൈൽ ടവറുകളാണ്. മൊബൈൽഫോൺ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകൾ നിർമ്മിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ടവറുകൾ കൂട്ടത്തോടെ മോഷണം പോയെന്ന ഞെട്ടിക്കുന്ന വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചത്. ( indian money Heist; 600 mobile towers goes missing in Tamil Nadu )

കവർച്ചാസംഘം മൊബൈൽ ടവറുകൾ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് മുംബൈയിൽ കോർപ്പറേറ്റ് ഓഫീസും ചെന്നൈയിൽ ഒരു പ്രാദേശിക ഓഫീസും ഉണ്ട്. ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 26,000 മൊബൈൽ ടവറുകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് തമിഴ്നാട്ടിലും 6,000 ടവറുകൾ സ്ഥാപിച്ചത്.

Read Also: തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

കൊവിഡ് വന്നതോടെ ടവറുകളിലെ നിരീക്ഷണം താൽക്കാലികമായി മുടങ്ങിയിരുന്നു. ഈ സമയത്താണ് ഇത്രയും വലിയ കവർച്ച തമിഴ്നാട്ടിൽ അരങ്ങേറിയത്. ഭീമമായ നഷ്ടം വന്നതോടെ ഈ കമ്പനി 2018ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവറുകളുടെ പരിപാലനവും അവർ താൽക്കാലികമായി നിർത്തിയിരുന്നു.

അടുത്തിടെ നെറ്റ് വർക്കിങ് ആവശ്യത്തിനായി പഴയ ടവർ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്പനിയുടെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെത്തിയപ്പോഴാണ് ഞെട്ടിയത്. അവരുടെ പരിശോധനയിലാണ് ടവറുകൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ പരാതി നൽകിയതനുസരിച്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ച കമ്പനി അറിയിച്ചു.

Story Highlights: indian money Heist; 600 mobile towers goes missing in Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top