അന്യഭാഷാ നായികമാരുടെ മലയാളം അധ്യാപിക, ‘ആൾറൗണ്ടർ’ അംബികയുടെ സിനിമാനുഭവം

മലയാള സിനിമയുടെ പിന്നണിയില്‍ സജീവമായ പെൺമുഖങ്ങളിൽ ഒന്നാണ് അംബിക റാവു. കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ വേഷത്തിലൂടെ യുവതലമുറയ്ക്കും സുപരിചിതയാണ് ഈ ആൾറൗണ്ടർ കലാകാരി. അച്ഛൻ പകർന്നുനൽകിയ കലാപ്രവര്‍ത്തനങ്ങളോടുള്ള പ്രണയം അംബികയെ ഈ യാത്ര തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. വിടപറയുമ്പോഴും രണ്ട് പതിറ്റാണ്ടുകളിലേറെ നീണ്ട സിനിമാ ജീവിതത്തിലെ എണ്ണമറ്റ അനുഭവങ്ങൾ അംബികയ്ക്ക് പങ്കുവയ്ക്കാനുണ്ട്.
ബാലചന്ദ്രമേനോന്‍ ചിത്രങ്ങൾ അംബിക റാവുവിന് പ്രിയമുള്ളവയാണ്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ നാളിൽ അദ്ദേഹത്തെ കാണാൻ അവരസം ലഭിക്കുന്നു. ടിവി സീരിയൽ രംഗത്തുള്ള ചെറു അനുഭവവും, സിനിമാ മോഹവും അംബിക അറിയിച്ചു. വരുന്ന സിനിമയിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് ബാലചന്ദ്രമേനോന്‍ നൽകിയ വാക്ക് അദ്ദേഹം പാലിച്ചു. അദ്ദേഹം സംവിധാനം ചെയ്ത ‘കൃഷ്ണ ഗോപാല കൃഷ്ണ’ എന്ന സിനിമയിലൂടെ അംബിക തൻ്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചു.
36 ആം വയസ്സിലായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. ഒരു പക്ഷേ മലയാള സിനിമയിലെ ആദ്യ വനിതാ സംവിധാന സഹായിയായിരിക്കും അംബിക റാവു. പ്രായത്തിൻ്റെ തളർച്ച അനുഭവപ്പെട്ടപ്പോൾ, തീരുമാനം തെറ്റിയെന്ന് കരുതിയെങ്കിലും, സിനിമയോടുള്ള പ്രണയം മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചു. അണിയറയില്‍ സ്ത്രീകള്‍ നന്നേ കുറവുള്ള കാലഘട്ടത്തില്‍ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചായിരുന്നു അംബികയുടെ യാത്ര. പതുകെ സത്യൻ അന്തിക്കാട് സിനിമകളിൽ മുഖം കാണിക്കാൻ തുടങ്ങി.
നടി, അസിസ്റ്റന്റ് ഡയറക്ടർ റോളുകൾ കൈകാര്യം ചെയ്യുത് മുന്നോട്ടുപോയിരുന്ന അംബികയെ പുതൊയൊരു ഉദ്യമം തേടിയെത്തി. വിനയൻ സംവിധാനം ചെയ്ത ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിൽ, മറുഭാഷാ നായികയെ മലയാളം പഠിപ്പിക്കുക എന്നതായിരുന്നു ഉദ്യമം. പിന്നീട് നിരവധി ചിത്രത്തിൽ നടിമാർക്ക് മലയാളം ഡയലോഗുകൾ ലിപ് സിങ്ക് ചെയ്യാൻ അംബികയെ വിളിക്കാൻ തുടങ്ങി. പത്മപ്രിയ, വിമല രാമന്‍, അനുപം ഖേര്‍, ജയപ്രദ, റിച്ച, ഉഷ ഉതുപ്പ്, ലക്ഷ്മി റായി, തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് മലയാളം ചൊല്ലിക്കൊടുത്തത് അംബികയായിരുന്നു. അങ്ങനെ അന്യഭാഷ താരങ്ങളുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായി അംബിക റാവു.
സ്വന്തമായി ഒരു സിനിമ എന്നത് അംബികയുടെ സ്വപ്നമായിരുന്നു. പ്രമുഖ നിർമ്മാതാക്കളെ സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. പലരും മോശമായി പെരുമാറി. നിരാശയിൽ തളരാതെ 2016 ല്‍ സ്മരണ എന്ന പേരില്‍ അംബിക ഒരു ഹ്രസ്വചിത്രം ഒരുക്കി. കൊച്ചിയിലെ ഫ്‌ലാറ്റിലെ അംബികയുടെ ഏകാന്ത വാസത്തില്‍ നിന്ന് പിറവിയെടുത്ത ഹ്രസ്വചിത്രമായിരുന്നു അത്. പിന്നീട് ശാരീരിക പ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.
ഒടുവിൽ കുമ്പളങ്ങി നൈറ്റ്സില്‍ സിമിയുടേയും ബേബി മോളുടെയും അമ്മയായി തിരിച്ചുവരവ്. രോഗപീഡനിറഞ്ഞതായിരുന്നു അംബികയുടെ അവസാന നാളുകള്‍. വൃക്കരോഗവും കൊവിഡും നല്‍കിയ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ കീഴടങ്ങി അംബിക റാവു വിടവാങ്ങുമ്പോള്‍ രണ്ടു പതിറ്റാണ്ടുകളിലേറെയായി നീണ്ടുനിന്ന സിനിമാജീവിതത്തിനും വിരാമം കുറിക്കുകയാണ്.
Story Highlights: Allrounder’ Ambika Roa’s cinematic experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here