സംഭാവനയെ ചൊല്ലി തർക്കം; പിറന്നാൾ ആഘോഷത്തിനിടെ വിദ്യാർത്ഥി മരിച്ചു

പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭാവനയെ ചൊല്ലിയുള്ള തർക്കമാണ് അപകടത്തിൽ കലാശിച്ചത്. ജലന്ധറിലെ ഡിഎവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോളജിലെ ഹോസ്റ്റലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
രാത്രി 12 മണിയോടെ ഹോസ്റ്റലിൽ പിറന്നാൾ പാർട്ടി നടക്കുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ബാൽക്കണിക്ക് സമീപം എത്തുകയും ചെയ്തു. അടിപിടിക്കിടെ ഇരുവരും താഴേക്ക് വീണു. ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബിഎസ്‌സി കോമേഴ്‌സ് വിദ്യാർത്ഥിയായ കിഷൻ കുമാർ യാദവ് മരിച്ചിരുന്നു.
സഹപാഠി അമൻ ഗുരുതരാവസ്ഥയിൽ ചികിസ്തയിലാണ്. ഇരുവരും ബിഹാറിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അതേസമയം പൊലീസ് ഐപിസി സെക്ഷൻ 304 പ്രകാരം കേസെടുത്തതായി അഡീഷണൽ ഡിസിപി ജസ്കിരത്ജിത് തനേജ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Story Highlights: Students Fighting Over Birthday Party Contribution 1 Dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here