ഉദയ്പൂരിലെ കൊലപാതകത്തില്‍ പ്രതികള്‍ അറസ്റ്റില്‍; രാജസ്ഥാനില്‍ ജാഗ്രതാ നിര്‍ദേശം; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഉദയ്പൂരിലെ രാജ്‌സാമന്ദില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. (udaipur murder accused arrested)
ഉദയ്പൂരില്‍ മാള്‍ഡ്‌സ്ട്രീറ്റില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാല്‍ സാഹുവാണ് കൊല്ലപ്പെട്ടത്.തുണി തയ്യപ്പിക്കാന്‍ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികള്‍ ചേര്‍ന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊലപാതകദൃശ്യം പകര്‍ത്തിയ അക്രമികള്‍ ആയുധങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
Read Also: അപ്രതീക്ഷിത തിരിച്ചടി; ബി.ജെ.പിക്ക് ഭരണം നഷ്ടമായി
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉദയ്പൂരില്‍ കൂടുതല്‍ പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂരില്‍ മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നല്‍കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ആവശ്യപ്പെട്ടു. സംഭവത്തെ കോണ്‍ഗ്രസ്സും സിപിഐ എം അപലപിച്ചു. മതത്തിന്റെ പേരില്‍ ഉള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
Story Highlights: udaipur murder accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here