ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുടെ പിന്നാലെ ചെന്ന് ഹസ്തദാനം നൽകി ജോ ബൈഡൻ; ലഘു സംഭാഷണം നടത്തി ലോക നേതാക്കൾ (വിഡിയോ)

ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നാലെ ചെന്ന് ഹസ്തദാനം നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മോദിയും ബൈഡനും തമ്മിലുള്ള സംഭാഷണം സാകൂതം വീക്ഷിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും വിഡിയോയിൽ കാണാം.ഹസ്തദാനത്തിന് ശേഷം ഇരു നേതാക്കളും അൽപ്പനേരം ലഘുസംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.(watch joe biden walks up to modi at g-7)
മറ്റ് ലോകനേതാക്കൾക്കൊപ്പം പ്ലാറ്റ്ഫോമിൽ നിന്നും താഴേക്കിറങ്ങിയ നരേന്ദ്ര മോദിയെ പിന്നിൽ നിന്നും ചുമലിൽ തട്ടി വിളിച്ച ശേഷം ഹസ്തദാനം നൽകുന്ന ബൈഡന്റെ വിഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. ബൈഡനുമായി സംസാരിക്കുന്നതിന് മുൻപ്, ജസ്റ്റിൻ ട്രൂഡോയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായും പ്രധാനമന്ത്രി സംഭാഷണം നടത്തിയിരുന്നു. തുടർന്ന്, നേതാക്കൾ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
Read Also: രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചിരുന്നു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്.
Story Highlights: watch joe biden walks up to modi at g-7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here