രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 186നു പുറത്ത്; വെസ്റ്റ് ഇൻഡീസിന് 10 വിക്കറ്റ് ജയം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ 13 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയിച്ചു. ആദ്യ മത്സരം 7 വിക്കറ്റിനു വിജയിച്ച വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി.
ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 234 റൺസ് നേടി പുറത്തായി. ലിറ്റൺ ദാസ് (53), തമീം ഇക്ബാൽ (46) എന്നിവരാണ് ബംഗ്ലാദേശിനു വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് 408 റൺസിന് ഓൾഔട്ടായി. കെയിൽ മയേഴ്സ് 146 റൺസെടുത്ത് ടോപ്പ് സ്കോററായപ്പോൾ ക്രെയ്ഗ് ബ്രാത്‌വെറ്റ് (51), ജോൺ കാംപ്ബെൽ (45) എന്നിവരും തിളങ്ങി. 174 റൺസിൻ്റെ ലീഡാണ് ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസിന് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്സിൽ 186 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. നൂറുൽ ഹസൻ (60) ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോററായി.
Story Highlights: west indies won bangladesh test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here