മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലെത്തിക്കും; പൊലീസ് വാദങ്ങള്‍ക്കെതിരെ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍
ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ തുടരുന്ന ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. സുബൈറിന്റെ ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 4 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.(mohammed zubair to bengaluru by delhi police)
മൂന്ന് മാസത്തിനിടെ സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം പരിശോധിക്കണമെന്നും ഡല്‍ഹി പൊലീസ് പറയുന്നു എന്നാല്‍ പൊലീസിന്റെ വാദം തെറ്റാണെന്നാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകനായ പ്രതിക് സിന്‍ഹയുടെ പ്രതികരണം.
Read Also: “ഉദയ്‌പൂർ കൊലപാതകം; ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചു
ആള്‍ട്ട് ന്യൂസിന് ലഭിച്ച സംഭാവനകളെ സുബൈറുമായി ബന്ധിപ്പിക്കുകയാണ്. സുബൈറിന്റെ സ്വകാര്യ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതായി പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തു.
Story Highlights: mohammed zubair to bengaluru by delhi police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here