Advertisement

രോഹിത് ശർമയ്ക്ക് വീണ്ടും കൊവിഡ്

June 29, 2022
2 minutes Read
rohit sharma covid positive

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വീണ്ടും കൊവിഡ്. കൊവിഡ് ബാധിതനായി ഐസൊലേഷനിലുള്ള താരത്തിന് ഇന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് ഭേദമായിട്ടില്ലെന്ന് വ്യക്തമായത്. താരം ജൂലായ് ഒന്നിന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിതിനു പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. (rohit sharma covid positive)

ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ടാം ദിവസമാണ് രോഹിതിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ഐസൊലേഷൻ പൂർത്തീകരിച്ച താരത്തെ അഞ്ചാം ദിനം വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു. താരം ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നില്ല. ഇതിനു കാരണം കൊവിഡ് നെഗറ്റീവ് ആകാത്തതാണെന്നാണ് സൂചന.

കപിൽ ദേവിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളർ നയിക്കുന്നത്. കപിലിനും ബുംറയ്ക്കുമുടയിൽ 35 വർഷത്തെ ഇടവേളയുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; രോഹിത് കളിക്കില്ല, ബുംറ നയിക്കും

മത്സരത്തിൽ ഇന്ത്യക്കായി വിക്കറ്റ് കീപ്പർ കെഎസ് ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് സൂചന. രോഹിതിൻ്റെ അഭാവത്തിൽ ഭരത് ഓപ്പണർ റോളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൽ ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് മികച്ച പ്രകടനം നടത്തിയിരുന്നു.

ബാക്കപ്പ് ഓപ്പണറായി മായങ്ക് അഗർവാൾ ടീമിലുണ്ടെങ്കിലും ഭരതിനു തന്നെയാണ് സാധ്യത. പരിശീലന മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും നല്ല പ്രകടനം നടത്തിയ താരത്തെ ഒഴിവാക്കിയേക്കില്ല. ചേതേശ്വർ പൂജാര ഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്. പക്ഷേ, മധ്യനിര ശക്തിപ്പെടുത്താൻ പൂജാരയെ നാലാം നമ്പറിൽ തന്നെ ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.

ടെസ്റ്റ് മത്സരത്തിന് പുറമെ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും പര്യടനത്തിൽ ഇന്ത്യ കളിക്കും.

രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. കോലി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിൽ മാറ്റിവച്ച ടെസ്റ്റാണ് ജൂലായ് ഒന്ന് മുതൽ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുക. പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. അതുകൊണ്ട് തന്നെ കോലിയാണ് ഈ കളി നയിക്കാൻ അർഹനെന്ന് ആരാധകർ വാദിച്ചിരുന്നു.

Story Highlights: rohit sharma covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top