മോഷ്ടാക്കളിൽ നിന്ന് ജഡ്ജിക്കും രക്ഷയില്ല!; വീട്ടിൽ കയറി പത്ത് പവൻ സ്വർണവും പണവും കവർന്നു

മോഷണക്കേസുകളിൽ ശിക്ഷ വിധിക്കുന്ന ജഡ്ജിക്കും മോഷ്ടാക്കളിൽ നിന്ന് രക്ഷയില്ല!. റിട്ടയേർഡ് ജഡ്ജിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. പത്ത് പവനിൽ അധികം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. റിട്ട ജഡ്ജി ഗോവിന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Burglary at Judge’s House; gold and cash were stolen
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here