ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കം

ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കം. ജനറൽ സെക്രട്ടറിമാരുടെ സമ്മേളനത്തോടെയാണ് ദേശീയ സമിതി യോഗം ആരംഭിക്കുക. ആദ്യ ദിവസം ദേശീയ അധ്യക്ഷൻ ജെപി നദ്ദ റോഡ് ഷോ നടത്തും. അവസാന ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയും ദേശീയ സമിതി യോഗത്തിന് ഭാഗമായി ഉണ്ടാകും.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. തെലുങ്കാനയിൽ പാർട്ടിക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ യോഗം ആസൂത്രണം ചെയ്യും. യോഗത്തിൽ ദേശീയ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന അദ്ധ്യക്ഷന്മാർ, സംഘടനാ സെക്രട്ടറിമാർ തുടങ്ങിയവർ ആണ് പങ്കെടുക്കുക. ബി.ജെ.പിയുടെ എട്ടുവർഷത്തെ ഭരണനേട്ടങ്ങളും വികസനവും വിശദീകരിക്കുന്ന പ്രമേയം യോഗത്തിൽ അവതരിപ്പിക്കും.
Story Highlights: bjp meeting today hydeabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here