അനധികൃത മദ്യ വിൽപ്പന: ബെവ്‌കോ ജീവനക്കാരൻ പിടിയിൽ

ആലപ്പുഴയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ബെവ്‌കോ ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ ബോട്ട് കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലയിലെ ജീവനക്കാരൻ ഉദയകുമാറാണ് പിടിയിലായത്. അമിത ലാഭത്തിന് വിൽക്കാൻ സൂക്ഷിച്ച 22 മദ്യക്കുപ്പികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കുന്നപ്പള്ളി തച്ചം വീട്ടിൽ ഉദയകുമാർ ആണ് അറസ്റ്റിലായത്. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലയിലെ സെയിൽസ് അസ്സിസ്റ്റന്റാണ് ഉദയകുമാർ. മദ്യശാലകൾ അവധിയായതിനാൽ അമിത ലാഭത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.
Story Highlights: Illegal liquor sale: Bevco employee arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here