ബ്രൂവറി കേസിൽ ‘ഞാൻ ചൂണ്ടിക്കാണിച്ച അഴിമതി നിലനിൽക്കുമന്ന് കോടതി കണ്ടെത്തി’: സർക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

ബ്രൂവറി കേസിൽ വിജിലൻസ് കോടതിയുടെ തീരുമാനം സർക്കാരിനേറ്റ തിരിച്ചടിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ചൂണ്ടിക്കാണിച്ച അഴിമതി നിലനിൽക്കുമന്ന് കോടതി കണ്ടെത്തി. ഫയൽ പരിശോധിച്ചാൽ അഴിമതിക്ക് കൂട്ടുനിന്നവരെ തിരിച്ചറിയാൻ കഴിയും. അഴിമതിയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ സാക്ഷിയായി ഇ പി ജയരാജൻ ഹാജരായില്ലെങ്കിൽ എന്തുചെയ്യണമെന്ന് കോടതിക്ക് അറിയാം.(ramesh chennithala about brewery case)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
സ്പ്രിംഗ്ലർ ഡേറ്റ ചോർച്ചയിൽ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. സ്വപ്നയുടെ വെളിപ്പെടുത്തലിൽ വിൽപന വിവരങ്ങൾ ശരിയെന്ന് തെളിഞ്ഞു. ആരോഗ്യ ഡേറ്റ ജനങ്ങളുടെ അനുമതിയില്ലാതെ വിൽക്കുകയായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രമേശ് ചെന്നിത്തല. സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആക്രമണം ജനശ്രദ്ധ തിരിച്ചുവിടുവാനുളള അടവാണോ എന്ന് സംശയമുണ്ട്.
സംഭവം നടന്ന് അഞ്ച് മിനിറ്റിനുളളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പാർട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞു, ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന്. 24 മണിക്കൂറും പൊലീസിന്റെ സർവൈലൻസ് ഉളള സ്ഥലമാണ് എകെജി സെന്റർ അടക്കമുള്ള പ്രദേശം. പൊലീസ് എന്ത് ചെയ്യുകയായിരുന്നു. നട്ടാൽ കുരുക്കാത്ത നുണയാണ് സിപിഐഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights: ramesh chennithala about brewery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here