‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 4 ഫിനാലെയിൽ ഒന്നിലധികം മരണങ്ങളുണ്ടാവും; സ്ഥിരീകരിച്ച് ഡഫർ ബ്രദേഴ്സ്

നെറ്റ്ഫ്ലിക്സിൻ്റെ സൂപ്പർ ഹിറ്റ് വെബ് സീരീസായ ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 4 ഫിനാലെയിൽ ഒന്നിലധികം മരണങ്ങളുണ്ടാവുമെന്ന് പരമ്പരയുടെ സൃഷ്ടാക്കളായ ഡഫർ ബ്രദേഴ്സ്. അഞ്ച് മരണങ്ങളുണ്ടാവുമെന്ന് ഡഫർ ബ്രദേഴ്സ് പറഞ്ഞതായി ചില ഫാൻ പേജുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ന് 12 മണിക്കാണ് സീസൺ 4 ഫിനാലെ എപ്പിസോഡുകൾ സ്ട്രീം ചെയ്ത് തുടങ്ങിയത്.
വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് ഡഫർ ബ്രദേഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ഫിനാലെയിൽ മരണങ്ങളുണ്ടാവുമെന്ന ഇവരുടെ വെളിപ്പെടുത്തൽ സീരീസിലെ വിൽ ബയേഴ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നോവ ഷ്നാപ്പ് പിന്നീട് സ്ഥിരീകരിച്ചു. ജിമ്മി ഫാളൻ്റെ ‘ദി ടുനൈറ്റ് ഷോ’യിൽ സംസാരിക്കവെയാണ് നോവ ഇക്കാര്യത്തെപ്പറ്റി സൂചന നൽകിയത്. തീർച്ചയായയും ചിലരൊക്കെ മരിക്കുമെന്ന് നോവ പറഞ്ഞു.
സീസൺ ഫോറിൻ്റെ ആദ്യ ഏഴ് എപ്പിസോഡുകൾ നേരത്തെ പുറത്തുവന്നിരുന്നു. സീസണിലെ വില്ലൻ കഥാപാത്രമായ വെക്‌ന യഥാർത്ഥത്തിൽ ഡോക്ടർ ബെന്നറുടെ പരീക്ഷണങ്ങളിൽ പെട്ട കുട്ടികളിൽ ഒന്നാമനായിരുന്നു എന്ന വെളിപ്പെടുത്തലുകളും ആദ്യ ഏഴ് എപ്പിസോഡുകളിൽ പുറത്തുവന്നു.
Story Highlights: stranger things season 4 duffer brothers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here