‘ഇത് പിണറായിയുടെ കളി’, പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ

പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷ. അറസ്റ്റ് പിണറായി വിജയൻറെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു.
മുഖ്യമന്ത്രി പിസി ജോർജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.
പരാതിക്കാരി വീട്ടിൽ വരാറുണ്ട്, സ്വപ്ന സുരേഷും വരുമായിരുന്നു. ഇരുവരുമായി താൻ സംസാരിച്ചിട്ടുണ്ട്. 40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു, ഇതുവരെ നുള്ളി നോവിച്ചിട്ടില്ല. പിണറായി വിജയനെതിരായ കുറ്റങ്ങളും ആരോപണങ്ങളും പുറത്തു വരാതിരിക്കാനാണ് പുതിയ നാടകമെന്നും ഭാര്യ ഉഷ കൂട്ടിച്ചേർത്തു.
Story Highlights: PC George’s wife against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here