യുവതിയെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു, മർദിച്ച് ഗർഭം അലസിപ്പിച്ചു; യുപി പൊലീസ്

ഉത്തർപ്രദേശിൽ നാല് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ പ്രതികൾ പെൺകുട്ടിയെ മർദിക്കുകയും, ഗർഭം അലസിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ജനുവരിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് 24 കാരി ദേവ്ബന്ദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. താൻ തനിച്ചായിരുന്നപ്പോൾ വീട്ടിൽ അതിക്രമിച്ചു കടന്ന യുവാവ് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പരാതി നൽകിയാൽ മാതാപിതാക്കളെ കൊല്ലുമെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി.
യുവാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തുടരുകയാണെന്ന് യുവതി ആരോപിച്ചു. ദേവ്ബന്ദിലെ ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി തന്നെ ബന്ദിയാക്കി. പിന്നീട് 25-30 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തു. ഗർഭിണിയായപ്പോൾ പ്രതികൾ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് യുവതി പറയുന്നു.
ജൂൺ 25 നാണ് പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിൽ എത്തുന്നത്. 26ന് പ്രതികൾ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഗർഭം അലസൽ ഉണ്ടായതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്നും, ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: Woman Gang-Raped In UP Suffers Miscarriage After Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here