കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നു: കെ.സുധാകരന്‍

കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന സ്വയം വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ വിട്ട് പോയി. പല ജില്ലകളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ സ്വയം വിമര്‍ശനം ( Activists are dropping out: K. Sudhakaran ).
ജനങ്ങള്‍ക്ക് നമ്മളില്‍ വിശ്വാസം വേണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ നമുക്ക് സാധിക്കുന്നില്ല. ‘സിയുസി’ എന്ന അവസാന ആയുധം ഇതിനെ പ്രതിരോധിക്കാന്‍ പ്രയോഗിക്കാന്‍ പോകുകയാണ്. പുതിയ രീതി പ്രയോഗിച്ചാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകുവെന്നും കെ.സുധാകരന്‍ പറഞ്ഞു.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട സുധാകരന്‍ സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ പി.സി.ജോര്‍ജിനെ പിന്തുണച്ച് രംഗത്തെത്തി. പി.സി.ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിമര്‍ശിച്ചു. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ.സുധാകരന്‍ ചോദിച്ചു.
Story Highlights: Congress workers are dropping out in Kerala: K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here