വിമാനയാത്രാ നിരക്ക് വര്‍ധനയില്‍ ഇടപെടാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിമാനയാത്രാ നിരക്ക് വര്‍ധനവ് പ്രവാസികള്‍ക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു ( flight ticket rate CM letter to PM ).
ആഭ്യന്തര സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും കോവിഡ് മഹാമാരിക്കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ ഇടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തില്‍ നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വര്‍ധനവ് വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടല്‍ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകള്‍ മുന്‍നിര്‍ത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വര്‍ധനവ് വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here