Advertisement

തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം; നിർമ്മാണ പുരോഗതി ഫെയ്സ്ബുക്കിൽ പങ്കുവെച്ച് ആര്യ രാജേന്ദ്രൻ

July 3, 2022
3 minutes Read
Arya Rajendran's Facebook post

തമ്പാനൂരിലെ നിർമ്മാണം പുരോമ​ഗിക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റത്തിന്റെ നിർമ്മാണ പുരോഗതി ഫെയ്സ്ബുക്കിൽ പങ്കുവെച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം നിർമ്മിക്കുന്നത്. തമ്പാനൂരിൽ ബൈക്കുകളുടെയും കാറുകളുടെയും പാർക്കിങ്ങിന്റെ കാര്യത്തിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. ( Multilevel parking system at Thampanoor; Arya Rajendran’s Facebook post )

നിർമ്മാണം പുരോ​ഗമിക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം സന്ദർശിക്കുന്ന ചിത്രങ്ങളും മേയർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 18.89കോടി രൂപ ചെലവഴിച്ചാണ് തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം ഒരുക്കുന്നത്.

Read Also: ന്യൂനപക്ഷ വർ​ഗീയതയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘ തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 18.89കോടി രൂപ ചിലവഴിച്ച് തമ്പാനൂരിൽ നിർമ്മിക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. ഒരേസമയം 22 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാവുന്ന രീതിയിലാണ് പാർക്കിംഗ് സിസ്റ്റത്തിന്റെ നിർമ്മാണം’ . ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: Multilevel parking system at Thampanoor; Arya Rajendran’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top