‘പി.സി ജോർജ് സ്വയം വിശുദ്ധൻ ചമയുന്നു’; പരാതിക്കാരി ട്വന്റിഫോറിനോട്

പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം അനുവദിച്ച കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി ട്വന്റിഫോറിനോട്. പി.സി ജോർജ് സ്വയം വിശുദ്ധൻ ചമയുകയാണെന്നും പരാതിക്കാരി ആരോപിച്ചു. ( PC george acts as saint says victim )
ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്്. പ്രോസിക്യൂഷൻ അവരുടെ നിലയ്ക്ക് പോകട്ടെയെന്നും, പരാതിക്കാരിയെന്ന നിലയ്ക്ക് താൻ അപ്പീൽ നൽകുമെന്നും പരാതിക്കാരി പറഞ്ഞു. പി.സി ജോർജിന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ ഉടൻ തന്നെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. ഡിജിറ്റൽ തെളിവ് ഫോറൻസിക് പരിശോധനയ്ക്ക് നൽകും.
അതേസമയം, എഫ്‌ഐആറിൽ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്ന നിർണായക ശബ്ദരേഖ പരാതിക്കാരി പൊലീസിന് കൈമാറി. 20 സെക്കൻഡ് ദൈർഖ്യമുള്ള ശബ്ദരേഖയാണ് പരാതിക്കാരി പൊലീസിന് കൈമാറിയത്.
Story Highlights: PC george acts as saint says victim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here