മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍

ഇടുക്കി നെടുങ്കണ്ടത്ത് മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ഇയാളെ സമീപത്തെ റോഡരികിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. (man who ran away during the robbery attempt is dead)
ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയിരുന്നത്. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണരുകയും ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു. ജോസഫിന്റെ ആക്രമണത്തില്‍ രാജേന്ദ്രന്റെ മുഖത്ത് പരുക്കേറ്റിരുന്നു.
രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേയാണ് ജോസഫ് ഓടിയത്. രാത്രി നാട്ടുകാര്‍ ഇയാളെ അന്വേഷിച്ച് നടന്നെങ്കിലും ജോസഫിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനുശേഷം വെളുപ്പിനാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Story Highlights: man who ran away during the robbery attempt is dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here