അലക്സിയ പുതിയസിന്റെ പരിക്ക് ഗുരുതരം; യൂറോ കപ്പിന് മണിക്കൂറുകള്‍ മുമ്പ് സ്പെയിനിന് വമ്പന്‍ തിരിച്ചടി

വനിത യൂറോ കപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് ടീമിന് വമ്പന്‍ തിരിച്ചടിയായി സൂപ്പര്‍ താരം അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ താരത്തിന് എ.സി.എല്‍ പരിക്ക് ആണെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് സ്ഥിരീകരിച്ചു. ഇതോടെ ഏതാണ്ട് ആറു മാസത്തിനു മുകളില്‍ അലക്സിയ കളത്തിനു പുറത്തിരിക്കും ( Alexia Putellas ACL injury ).
Read Also: ടൂറിസ്റ്റ് വിസയിലുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കരുതെന്ന് സൗദി; ഹജ്ജിന് ശ്രമിച്ചാല്‍ 10,000 റിയാല്‍ പിഴ
സ്പാനിഷ് ക്യാപ്റ്റന്‍ കൂടിയായ അലക്സിയ ക്രച്ചേര്സില് ബ്രിട്ടനിലെ ഹോസ്പിറ്റലില്‍ നിന്നും മടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. താരത്തിന്റെ അഭാവം ടൂര്‍ണമെന്റ് തുടങ്ങാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി. ബാലന് ഡിയോര്‍ ജേതാവ് കൂടിയായ അലക്സിയക്ക് പുറമെ ജെന്നിഫര്‍ ഹെര്‍മോസോയെയും സ്പെയിനിന് പരിക്ക് മൂലം നേരത്തെ നഷ്ടം ആയിരുന്നു. ബാഴ്സലോണ സൂപ്പര്‍ താരത്തിന്റെ അഭാവം ടൂര്‍ണമെന്റില്‍ സ്പെയിനിന്റെ സാധ്യതകള്‍ക്ക് വലിയ ഇടിവ് ആണ് വരുത്തുക.
Story Highlights: Euro 2022: Barcelona star Alexia Putellas to miss tournament with ACL injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here