യുക്രൈൻ വിഷയത്തിലെ മോദിയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന് തുല്യം; വിദേശകാര്യ മന്ത്രി

യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുദ്ധം തടയുക എന്നത് സങ്കീർണ്ണമായ വിഷയമാണ്. മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ പ്രവർത്തിച്ചപോലെയാണ് പ്രധാനമന്ത്രിയുടെ നീക്കം. ഇന്ത്യൻ തന്ത്രവും മഹാഭാരത യുദ്ധത്തിലെ ശ്രീകൃഷ്ണ തന്ത്രവും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഡൽഹി സർവകലാശാലയിൽ ‘മോദി അറ്റ് 20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യുദ്ധം ഒഴിവാക്കുക, നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക എന്ന കൃഷ്ണന്റെ നിലപാടിനെ അടിസ്ഥാനമാക്കിയാണ് യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട്. ഇന്ധനത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേഷ്യയിൽ ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പെട്ടെന്ന് തണുക്കാനും ഒത്തുതീര്‍പ്പാകാനും കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ബന്ധമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: India has adopted the right stand on Ukraine war; S Jaishankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here