ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (6-7-22)

ചികിത്സാ പിഴവ്: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടി
പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.
തത്കാലം രാജി വേണ്ട; സജി ചെറിയാന് കൂടുതല്‍ സമയം നല്‍കി സിപിഐഎം നേതൃത്വം
സജി ചെറിയാന്‍ വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്
ചോദ്യോത്തര വേളപോലും പൂര്‍ത്തിയാക്കിയില്ല; സ്പീക്കറെ നേരിട്ടുകണ്ട് എതിര്‍പ്പറിയിച്ച് പ്രതിപക്ഷം
സഭാ നടപടികള്‍ വെട്ടിച്ചുരുക്കിയതില്‍ സ്പീക്കറെ നേരിട്ടുകണ്ട് പ്രതിഷേധമറിയിച്ച് പ്രതിപക്ഷം. യുഡിഎഫ് യോഗത്തിന് ശേഷമാണ് പ്രതിപക്ഷം സ്പീക്കര്‍ എം ബി രാജേഷിനെ കണ്ടത്. ചോദ്യോത്തര വേളയും ശൂന്യവേളയും പോലും പൂര്‍ത്തിയാക്കാതെയാണ് സഭ പിരിഞ്ഞത്.
സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ് കമ്പനി. കേസുകള്‍ക്കിടെ സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതിനാലാണ് നടപടി എന്നാണ് കമ്പനിയുടെ വിശദീകരണം.
സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം ആരംഭിച്ചു.
എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‌ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്‌ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്
രാജ്യത്ത് പാചകവാതക വിലക്കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു
പാചകവാതകവില വീണ്ടു കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്. 1060 രൂപയാണ് പുതിയ വില. തുടർച്ചയായി ഉണ്ടാകുന്ന വിലവർധനവ് കുടുംബ ബജറ്റിനെ പ്രതിസന്ധിയിൽ ആകുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം; നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും. മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഗാന്ധിയൻ പി.ഗോപിനാഥൻ നായർക്ക് വിട; സംസ്കാരം ഇന്ന്
ഇന്നലെ അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥൻ നായരുടെ സംസ്കാരം ഇന്ന്. രാവിലെ 9ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പൊതുദർശനമുണ്ടാകും.
Story Highlights: todays headlines (6-7-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here