ജോർജ്ജ് ഫ്‌ളോയിഡ് വധം; മുൻ യുഎസ് പൊലീസ് ഉദ്യോഗസ്ഥന് 21 വർഷം തടവ്

ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ മുൻ യുഎസ് പൊലീസ് ഓഫീസർക്ക് 21 വർഷം തടവ് ശിക്ഷ. ഫ്‌ളോയിഡിന്റെ പൗരാവകാശങ്ങൾ ലംഘിച്ചതിനാണ് ഡെറക് ഷോവിനെ കോടതി ശിക്ഷിച്ചത്. ഫ്ലോയ്ഡിനെ പൊലീസ് ഓഫീസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം, വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസിൽ വളർന്നിരുന്നു.
2020 മേയ് 25 നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. സിഗരറ്റ് വാങ്ങാൻ വ്യാജ ഡോളർ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഷോവിന്‍ ഫ്‌ളോയിഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ളോയിഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്‌ളോയിഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യുഎസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു.
ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി കോടതി 22.5 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഈ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് പുതിയ വിധി. അതേസമയം യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോൾ മാഗ്നൂസൺ ഷോവിന്റെ പ്രവൃത്തികളെ ശക്തമായി അപലപിച്ചു. ഈ വർഷമാദ്യം മറ്റ് മൂന്ന് ഉദ്യോഗസ്ഥരായ ജെ അലക്സാണ്ടർ ക്യൂങ്, ടൗ താവോ, തോമസ് ലെയ്ൻ എന്നിവരുടെ ഫെഡറൽ വിചാരണയ്ക്കും ശിക്ഷാവിധിയ്ക്കും മാഗ്നുസൺ അധ്യക്ഷനായിരുന്നു.
Story Highlights: George Floyd death: Ex-cop sentenced to more than 20 years in prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here