കാമുകിയോട് തർക്കിച്ച യുവാവിനെ ജിമ്മിൽ കയറി വെടിവച്ചു

സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെടിവപ്പ്. തൻ്റെ കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി. സംഭവത്തിൽ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേൽ നഗറിന് സമീപമുള്ള ജിമ്മിൽ രാത്രി 9.45 ഓടെയാണ് സംഭവം. ഹർ സനം ജോത് സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ജിമ്മിൽ വച്ച് പരുക്കേറ്റ യുവാവ് പ്രതിയുടെ കാമുകിയുമായി വഴക്കിട്ടു. ഇതിന് പ്രതികാരം ചെയ്യാൻ ജിമ്മിൽ എത്തിയ പ്രതി യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വയറ്റിൽ വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി എക്ഷനെതിരെ ഐപിസി സെക്ഷൻ 307, ഐപിസി 25/27/54/59 ആയുധ നിയമം എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഷാദിപൂർ ഗ്രാമത്തിൽ നിന്നാണ് പ്രതി ഏകാൻഷിനെ അറസ്റ്റ് ചെയ്തത്. ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Highlights: Man Arrested Over Firing Incident At Gym In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here