Advertisement

ഇതാണോ ഗുജറാത്ത് മോഡല്‍?; ഉദ്ഘാടനം കഴിഞ്ഞതും തകര്‍ന്ന നര്‍മദ കനാലിനെ പരിഹസിച്ച് പ്രതിപക്ഷം

July 8, 2022
8 minutes Read
Narmada canal collapses within 24 hours of inauguration

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ നര്‍മദ കനാലിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. കനാല്‍ തകര്‍ന്ന് കൃഷിയിടത്തിലേക്ക് വെള്ളം വലിയ തോതില്‍ ഒഴുകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസും എഎപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളക്കം വിഡിയോ പങ്കുവച്ച് ഇതാണോ ഗുജറാത്ത് മോഡല്‍ എന്ന് പരിഹസിച്ചു.(Narmada canal collapses within 24 hours of inauguration )

ഏറെ ആഘോഷത്തോടെയാണ് കച്ചിലെ മാണ്ഡവിയിലേക്കുളള നര്‍മദ കനാല്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തത്. കനാല്‍ തകര്‍ന്നതോടെ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. കനാല്‍ ഉദ്ഘാടനം കഴിഞ്ഞ 24 മണിക്കൂര്‍ തികയും മുന്നേയാണ് കനാലിന്റെ ഒരു ഭാഗം തകര്‍ന്നത്. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായെന്നും കര്‍ഷകരുടെ വരുമാനമാര്‍ഗങ്ങള്‍ നശിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി നിറഞ്ഞ ഗുജറാത്ത് മോഡലാണിതെന്നും കോണ്‍ഗ്രസും എഎപിയുമടക്കം കുറ്റപ്പെടുത്തി.

അഴിമതിക്കാരായ ബിജെപിയുടെ വികസന മാതൃകയാണ് ഇതെന്ന് ഗുജറാത്ത് എഎപി ട്വീറ്റ് ചെയ്തു. അഴിമതിക്കാരായ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

ഉദ്ഘാടനം കഴിഞ്ഞ ശേഷം കനാലിലൂടെ വെള്ളമെത്തിയപ്പോള്‍ ആളുകളുടെ ആഹ്ലാദ പ്രകടനവും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണിതെന്നും അദ്ദേഹത്തിന്റെ പരിശ്രമവും പ്രചോദനവുമാണ് ഇത് സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കച്ചിലെ കാര്‍ഷിക, വ്യാവസായിക മേഖലകളിലേക്ക് വെള്ളമെത്താന്‍ 2017ലാണ് ഈ പദ്ധതി ആരംഭിച്ചത്.

Story Highlights: Narmada canal collapses within 24 hours of inauguration 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top