‘മുത്തുവിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ അന്ന് അഭിനയിക്കാൻ സാധിച്ചില്ല’ : സുമാ ജയറാം

സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് സാധിക്കാതെ പോയ ദുഃഖം ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയില്ഡ പങ്കുവച്ച് നടി സുമാ ജയറാം. ( suma jayaram about missed chance to act with rajnikanth )
സുമയുടെ വാക്കുകൾ ഇങ്ങനെ : ‘ആദ്യം വീര എന്ന പടത്തിന് വേണ്ടിയായിരുന്നു വിളിച്ചത്. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ വച്ചാണ് ആദ്യമായി രജനികാന്തിനെ കാണണമെന്ന ആഗ്രഹം തിരക്കഥാകൃത്ത് പഞ്ചു അരുണാചലം സാറിനോട് പറയുന്നത്. അവിടെ വച്ച് രജനി കാന്തിനെ എനിക്ക് വേണ്ടി അദ്ദേഹം വിളിച്ച് വരുത്തി. ഇദ്ദേഹത്തെ കണ്ടതോടെ ഞാൻ അത്ഭുതപ്പെട്ടു നിന്നു. കേരളത്തിലെ സിനിമാ നടിയാണെന്ന് പറഞ്ഞാണ് അന്ന് എന്നെ പരിചയപ്പെടുത്തിയത്. തമിഴ് ചിത്രങ്ങൾക്ക് വേണ്ടി പേര് മാറ്റട്ടെയെന്ന്, രജനിശ്രീ എന്ന് പേര് മാറ്റാമെന്നും പഞ്ചു അരുണാചലം പറഞ്ഞു. ആദ്യം വീര എന്ന ചിത്രത്തിന് വേണ്ടിയാണ് കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അത് നടന്നില്ല. പിന്നീടാണ് മുത്തുവിലേക്ക് ക്ഷണിച്ചത്’- സുമ പറയുന്നു.
മുത്തുവിൽ മീനയായിരുന്നു നായിക. സെക്കൻഡ് ഹീറോയിനായിട്ടാണ് സുമയെ വിളിച്ചിരുന്നത്. എന്നാൽ മറ്റ് ചിത്രങ്ങളിലെ തിരക്ക് കാരണം മുത്തുവിൽ അഭിനയിക്കാൻ സുമയ്ക്കായില്ല. രജനികാന്ത് പോലുള്ള വലിയ താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് നടക്കാതെ പോയത് ഇന്നും സുമ ദുഃഖത്തോടെയാണ് ഓർക്കുന്നത്.
Story Highlights: suma jayaram about missed chance to act with rajnikanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here