40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

കഴിഞ്ഞ 40 വര്‍ഷത്തോളമായി ഗോപി ചേട്ടന്‍ റിപ്പേയര്‍ ചെയുന്നത് ബജാജ് ചേതക്ക് മാത്രം. കടല്‍ കടന്നും ആവശ്യക്കാര്‍ എത്തുന്നുണ്ട് കൊച്ചിയുടെ ചേതക്ക് ആശാനെ തേടി ( Kochi chatak Ashan ).
1986 ലാണ് ബ്രദേര്‍സ് ഓട്ടോ ഗ്യാരേജ് കൊച്ചി പാലാരിവട്ടത്ത് ആരംഭിക്കുന്നത്. സ്‌പോര്‍ട്‌സ് ബൈക്കുകളുടെ ഈ കാലത്തും പഴയ കാലത്തെ ചേതക്ക് മാത്രം നന്നാക്കുന്ന മെക്കാനിക്കാണ് ഗോപി ചേട്ടന്‍.
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും വാഹനങ്ങള്‍ എത്താറുണ്ട്. ബ്രേക്ക് കേബിള്‍ മാറുന്നത് മുതല്‍ എഞ്ചിന്‍ പണി, പെയിന്റിംഗ് വരെ ഈ ഒറ്റമുറി വര്‍ക്ക് ഷോപ്പില്‍ നടത്തും. ലഭ്യത കുറവായതിനാല്‍ ഡല്‍ഹിയില്‍ നിന്നുമാണ് ഗോപി ചേട്ടന്‍ സ്‌പെയര്‍ പാട്‌സുകള്‍ എത്തിക്കുന്നത്.
മുപ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചേതക്കിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില. കാലം എത്ര കഴിഞ്ഞാലും ചേതക്കിന്റെ ആവശ്യക്കാരില്‍ കുറവ് ഉണ്ടാവില്ല. അതുകൊണ്ട് ചേതക്ക് ആശാനായി തുടരാനാണ് ഗോപി ചേട്ടന്റെ തിരുമാനം.
Story Highlights: bajaj chatak alone has been repairing for nearly 40 years; Kochi chatak Ashan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here