മാസം 1,500 രൂപ അടവ്; നേടാം 35 ലക്ഷം രൂപ; ഇത് മികച്ച നിക്ഷേപം

കുറഞ്ഞ അടവിൽ മികച്ച റിട്ടേൺ, അതാണ് നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഓരോരുത്തരുടേയും മനസിലേക്ക് എത്തുന്നത്. മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളിൽ അത്തരം സാധ്യതകളുണ്ടെങ്കിലും സുരക്ഷിത നിക്ഷേപത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. അത്തരക്കാർക്ക് തുടങ്ങാൻ പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫിസ് ഗ്രാം സുരക്ഷാ സ്‌കീം. ( invest 1500 per month earn 35 lakhs scheme )
നിക്ഷേപത്തിനൊപ്പം ഇൻഷൂറൻസ് പരിരക്ഷ കൂടി നൽകുന്നൊരു പദ്ധതിയാണ് ഇത്. മാസത്തിൽ 1500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് നിക്ഷേപ കാലാവധിയി പൂർത്തിയാക്കുന്നതോടെ 35 ലക്ഷം രൂപ ലഭിക്കുമെന്ന് ഉറപ്പാണ്.
19 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. നാല് രീതിയിൽ പ്രീമിയം അടയ്ക്കാം. പ്രതിമാസമോ, ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടവ് കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസിൽ ക്രമീകരിക്കാം. സ്‌കീമിൽ അഷ്വർ ചെയ്തിട്ടുള്ള ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേർഡ് തുക 10 ലക്ഷം രൂപ വരൊണ്. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
Read Also: കാലാവധി 3 വർഷം; 9.5 ലക്ഷം രൂപ കൈയിൽ കിട്ടും; നിക്ഷേപത്തിന് മികച്ച പദ്ധതി
19ാം വയസിൽ 10 ലക്ഷം രൂപ അഷ്വേർഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയിൽ ചേരുന്ന ഒരു വ്യക്തി 60 വയസ് വരെ പ്രതിമാസം 1411 രൂപ അടയ്ക്കണം. കാലാവധി പൂർത്തിയാകുമ്പോൾ 34.60 ലക്ഷം രൂപ റിട്ടേൺ ലഭിക്കും. ഗ്രാം സുരക്ഷാ സ്‌കമീൽ ചേർന്ന് 4 വർഷത്തിന് ശേഷം ഉപഭോക്താവിന് വായ്പയ്ക്ക് യോഗ്യതയുമുണ്ട്.
Story Highlights: invest 1500 per month earn 35 lakhs scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here